ഹൈവേകളില്‍ നിന്ന്‌ സ്‌പീഡ്‌ ബ്രേക്കറുകള്‍ ഒഴിവാക്കാന്‍ നിർദ്ദേശം

single-img
15 April 2016

04BG_HUMPS_ON_MYSO_1875853f

ഹംമ്പുകള്‍ മൂലം അപകടങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഹൈവേകളില്‍ നിന്ന്‌ സ്‌പീഡ്‌ ബ്രേക്കറുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശം.നാഷ്‌ണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ (എന്‍.എച്ച്‌.എ.പെ), സംസ്‌ഥാന പി.ഡബ്ലൂ.ഡി, ബി.ആര്‍.ഒ എന്നിവയ്‌ക്കാണ്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

2014 ലെ റോഡ്‌ അപകട റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ തീരുമാനം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 4,726 മരണങ്ങളാണ്‌ ഹംമ്പുകള്‍ മൂലം ഉണ്ടായിരിക്കുന്നത്‌. സ്‌പീഡ്‌ ബ്രേക്കറുകളും കുഴികളും മൂലം 6,672 മരണങ്ങളും ഉണ്ടായിട്ടുണ്ട്‌.

വാഹനങ്ങള്‍ക്ക്‌ സുഗമമായി കടന്നുപോകുന്നതിന്‌ സാധിക്കുന്നതിനായാണ്‌ സ്‌പീഡ്‌ ബ്രേക്കറുകള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം. നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഹൈവേകളില്‍ വളരെ വേഗതയിലാവും വാഹനങ്ങള്‍ നീങ്ങുക ഇതിനിടയില്‍ സ്‌പീഡ്‌ ബ്രേക്കറുകള്‍ അപകടങ്ങള്‍ക്ക്‌ ഇടയാക്കുമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.