‘അവതാര്‍’ വീണ്ടും; രണ്ടാം ഭാഗം അടുത്തവര്‍ഷം

single-img
15 April 2016

FDS_436259അവതാറിന് ആകെ അഞ്ചു ഭാഗങ്ങളുണ്ടെന്നും അവതാര്‍-2 2018 ല്‍ പുറത്തിറങ്ങുമെന്നും സംവിധായകന്‍ ജെയിംസ് കാമറോൺ.അവതാര്‍-2 2018 ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാകോണ്‍ എക്സിബിഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വിശദീകരിച്ചത്.

സാം വര്‍ത്തിങ്ടണ്‍, സോയ് സല്‍ഡന, സ്റ്റീഫന്‍ഡ ലാങ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അവതാറിന്റെ ആദ്യഭാഗം 2.7 ബില്ല്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ഓസ്‌കര്‍ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

പ്രേക്ഷകരുടെ കൂടി താല്‍പര്യം ഉള്‍ക്കൊണ്ടാണ് അവതാറിന്റെ വിവിധ ഭാഗങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് കാമറോണ്‍ പറയുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനം ന്യൂസിലാന്റില്‍ ആരംഭിക്കും. മൂന്നാം ഭാഗം 2020 ലും നാല്, അഞ്ച് ഭാഗങ്ങള്‍ 2022, 2023 എന്നീ വര്‍ഷങ്ങളിലും പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.