കൊടുംചൂടില്‍ വെന്തുരുകി രാജ്യം;ജലസ്രോതസുകള്‍ വറ്റിവരണ്ടു. മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു

single-img
15 April 2016

03b9505f-1722-47c5-aa15-2649ff8923d5-2060x1236

രാജ്യത്ത് കനത്ത ചൂടില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. ഒഡീഷ, തെലുങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. ഏപ്രില്‍ മാസത്തിലെ ചൂട് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട്‌ 41 ഡിഗ്രിയായിരുന്നു. സാധാരണഗതി താപനിലയേക്കാള്‍ നാലു ഡിഗ്രി കൂടുതലാണ്‌ ഇതെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. പല സംസ്‌ഥാനങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്‌. ജലസ്രോതസുകള്‍ വറ്റിവരണ്ടു. രാജ്യത്തെ പ്രധാന 91 ജലസംഭരണികളില്‍ 23 ശതമാനം മാത്രമാണ്‌ വെള്ളം.

കനത്ത വരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടക്കേണ്്ടിയിരുന്ന 13 ഐപിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാന്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.