പരവൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

single-img
15 April 2016

 

modi-kollam-pti-N-e1460305911164
തിരുവന്തപുരം: പരവൂരില്‍ വെടിക്കെട്ട് ദുരന്തമുണ്ടായ സമയത്ത് പ്രധാമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.ജി.പിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷയെക്കുറിച്ചാണ് ഡി.ജി.പി പറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരവൂരില്‍ എത്തിയതില്‍ യാതൊരു അപാകവുമില്ല. തിരക്കിട്ട രക്ഷാപ്രവര്‍ത്തനമാണ് പരവൂരില്‍ പോലീസ് നടത്തിയത്. എന്നാല്‍ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.വി.ഐ.പി സുരക്ഷയെക്കുറിച്ചാണ് ഡി.ജി.പി പറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും പരവൂരില്‍ എത്തിയതില്‍ യാതൊരു അപാകതയുമില്ല. തിരക്കിട്ട രക്ഷാപ്രവര്‍ത്തനമാണ് പരവൂരില്‍ പൊലീസ് നടത്തിയത്. എന്നാല്‍, വി.വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.