വീണ്ടും രാമക്ഷേത്രം നിര്‍മാണം തെരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി;ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വി.എച്ച്.പി

single-img
13 April 2016

ram-mandir-ayodhya_1460409300

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രേദശ് ഘടകം ബിജെപി അധ്യക്ഷനായി പുതിയതായി ചുമതലയേറ്റ കേശവ് പ്രസാദ് മൗര്യ .രാമക്ഷേത്രം നിര്‍മാണം തന്നെയായിരിക്കും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം നൽകി. ഇതിനായുള്ള കാമ്പയിനു തുടക്കമായി. രാമ വിഗ്രഹം നല്‍കിക്കൊണ്ടാണ് കാമ്പയിന്‍ തുടങ്ങിയത്.

രാമനവമി ദിവസം നിര്‍മാണം ആരംഭിക്കാനാണ് നിര്‍ദേഷം. ഉത്തര്‍പ്രദേശില്‍ തുടക്കമിടുന്ന രാമക്ഷേത്രനിര്‍മാണം രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.