പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പത്തിന്റെ ആവേശം വെളിവാക്കുന്ന നോട്ടീസ്‌ വൈറലാകുന്നു

single-img
13 April 2016

12992343_10154036132202456_151428178_nപുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പത്തിന്റെ ആവേശം വെളിവാക്കുന്ന നോട്ടീസ്‌ വൈറലാകുന്നു.
1974 ല്‍ നടന്ന മീനഭരണി ഉത്സവത്തിന്റെ നോട്ടീസ്‌ വൈറലായിരിക്കുന്നത്‌.113 പേരുടെ ജീവനെടുത്ത പരവൂര്‍ ദുരന്തത്തിന്‌ പിന്നാലെയാണ്‌ പുറ്റങ്ങല്‍ ക്ഷേത്രത്തില്‍ 1974 ല്‍ നടന്ന മീനഭരണി ഉത്സവത്തിന്റെ നോട്ടീസ്‌ വൈറലായിരിക്കുന്നത്‌.

ആചാര പ്രകാരമുള്ള വെടിക്കെട്ടല്ല, മറിച്ച്‌ രണ്ട്‌ ആശാന്മാര്‍ക്ക്‌ തങ്ങളുടെ തൊഴിലിലെ കഴിവ്‌ തെളിയിക്കാനുള്ള കരിമരുന്ന്‌ പ്രകടന മത്സരമാണ്‌ ഉത്സവത്തോട്‌ അനുബന്ധിച്ച്‌ നടക്കുന്നതെന്ന്‌ നോട്ടീസില്‍ വ്യക്‌തമാണ്‌.കേരളത്തിലെ കരിമരുന്ന്‌ കലാപ്രകടനത്തിലെ ‘കിംഗ്‌ കോങ്ങ്‌’ ആയ പൂഴിക്കുന്നം ഗോവിന്ദനാശാനും മത്സരക്കമ്പത്തില്‍ ആരെയും വെല്ലുവിളിയ്‌ക്കുന്ന യുവകേസരിയും കരിമരുന്ന്‌ കലാപ്രകടനത്തിലെ താരാസിങുമായ കഴക്കൂട്ടം അര്‍ജ്‌ജുനപ്പണിക്കരും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ 27-3-1974 ബുധനാഴ്‌ച രാത്രി 11.45 മുതല്‍ ക്ഷേത്രമൈതാനിയില്‍ നടന്നത്‌. 10001 രൂപയും ചെലവുമാണ്‌ ഇരുകൂട്ടര്‍ക്കും അനുവദിച്ചത്‌. അന്നത്തെ വിജയികള്‍ക്ക്‌ പരവൂര്‍ ഗോവിന്ദനാശാന്‍ മെമ്മോറിയല്‍ റോളിഗ്‌ ട്രോഫിയും ഒരു പവന്റെ സ്വര്‍ണ്ണമെഡലും സമ്മാനിച്ചത്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന മന്ത്രി ടി.കെ ദിവാകരനാണെന്നതും ഉത്സവാഘോഷ സമിതി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്‌.