വിഷുപ്പടക്കങ്ങള്‍ക്ക് നിയന്ത്രണം

single-img
13 April 2016

07HYYYL06---Fir_HY_2614863f

വിഷുദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്‍പ്പനയും നിരോധിച്ചു. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റേയും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് നിയന്ത്രണം.

ഇടുങ്ങിയ സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കണം. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതും നിരോധിച്ചു.