ശാന്താ ജയറാമിനെ നേതൃത്വം പിന്‍വലിച്ച ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

single-img
9 April 2016

Shanimol Usman

വിവാദമായ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധങ്ങള്‍ക്കും പിന്‍വലിക്കലിനും ഒടുവില്‍ ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ശാന്താ ജയറാമിനെയാണ് ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. തീരുമാനം പറുത്തു വന്നതിനെ തുടര്‍ന്നത് അവര്‍ പ്രചരണവും തുടങ്ങിയരിുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദവും ഏറിയതോടെ ഇവരെ മാറ്റി ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഷാനിമോള്‍ മത്സരിക്കുന്നതിനെതിരെയും മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളിലാരെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച അതൃപ്തി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനേയും ഷാനിമോള്‍ ഉസ്മാനേയും നേരിട്ടറിയിച്ചതായും ഇവര്‍ സൂചിപ്പിച്ചു.