കണ്ണൂരില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി; അഴിക്കോട് മണ്ഡലത്തില്‍ പികെ രാഗേഷും കണ്ണൂരില്‍ അസീബ് കണ്ണാടി പറമ്പും വിമത സ്ഥാനാര്‍ത്ഥികള്‍

single-img
9 April 2016

PK-RAGESH

കണ്ണൂരില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി. അഴീക്കോട് മണഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് മത്സരിക്കുമ്പോള്‍ നാറത്ത് ഗ്രാമഞ്ചായത്ത് അംഗം അസീബ് കണ്ണാടി പറമ്പ് കണ്ണൂരിലും മത്സരിക്കും. ഇന്നലെ ചേര്‍ന്ന വിമത മുന്നണി പ്രവര്‍ത്തക സമിതി യോഗം ഇരുവരുടേയും സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് പികെ രാഗേഷ് കോണ്‍ഗ്രസ് വിട്ട് വിമതനായി മത്സരിച്ചത്. ഇത്തവണ ശക്തമായ മത്സരം നടന്നതോടെ 27 സീറ്റുകള്‍ വീതം നേടി ഇടത് വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ പള്ളിക്കുന്ന് വാര്‍ഡില്‍ നിന്നും ജയിച്ച രാഗേഷ് ഇടതിന് പിന്തുണ നല്‍കുകയും ഭരണം പിടിക്കുകയും ചെയ്തു.

കണ്ണൂര്‍ മണഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ കോര്‍പറേഷനിലെ സ്റ്റാന്റിംങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. അവിശ്വാസത്തിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ രാഗേഷ് വീണ്ടും ഇടഞ്ഞതോടെ കോര്‍പറേഷന്‍ തിരിച്ചു പിടിക്കാമെന്ന കോണ്‍ഗ്രസ് നീക്കം പാളിയിരിക്കുകയാണ്.