ജനരോഷം ഭയന്നാണ് സി.പി.എം മദ്യനയ നിലപാട് തിരുത്തിയതെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും

single-img
8 April 2016

TV20KPCCMEETING_TV_1762645e

മദ്യനയത്തിലെ നിലപാട് സിപിഐഎം തിരുത്തിയത് തിരിച്ചടി ഭയന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ സിപിഐഎം എക്കാലത്തും എതിര്‍ത്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജനരോഷം ഭയന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തില്ലെന്ന് സിപിഎം നിലപാടെടുത്തതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. മദ്യലോബികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സിപിഎം നയം തിരുത്തണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.