ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി മോദിയ്ക്കെതിരെ കേസ്

single-img
7 April 2016

12959519_531402480401792_1815095834_oകഴിഞ്ഞ വര്‍ഷത്തെ അന്തര്‍ദേശീയ യോഗ ദിനത്തിലും മോദി അമേരിക്ക സന്ദര്‍ശിച്ച വേളയിലും ദേശീയ പതാകയെ അപമാനിച്ചതായുള്ള പരാതിയിൽ പ്രധാനമന്ത്രി മോദിയ്ക്കെതിരെ കേസ്.മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ജഡ്ജി സ്‌നിഗ്ധ സര്‍വാരിയ ഉത്തരവിട്ടത്.

അന്തര്‍ദേശീയ യോഗ ദിനത്തില്‍ മോദി ദേശീയ പതാക വിയർപ്പ് തുടയ്ക്കാൻ ഉപയോഗിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ദേശീയ പതാകയില്‍ ഒപ്പിടുകയും ചെയ്തിരുന്നു.

1971ലെ ദേശീയപതാകയെ അപമാനിക്കുന്നതിന് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും 2002 ലെ ഫ്ലാഗ് കോഡ് നിയമപ്രകാരവുമാണ് മോദിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ് ഇട്ടത്.ആശിഷ് ശര്‍മ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.