പത്രം വായിക്കാത്തതിനാല്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകം അറിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജോഷി

single-img
7 April 2016

sadhviniranjan-kPG--621x414@LiveMint

തീവ്രവാദ കേസുകള്‍ അന്വേഷിച്ചിരുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദ് അക്രമികളുടെ വെടിയേറ്റ് മരിച്ചത് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജോഷി അറിഞ്ഞില്ല.
കുറച്ചു ദിവസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നുവെന്നും ആയതിനാല്‍ ഈ ദിവസങ്ങളില്‍ പത്രം വായിക്കുകയോ വാര്‍ത്താ ചാനലുകള്‍ കാണുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് തന്‍സീലിന്റെ മരണം അറിയാത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തന്‍സീല്‍ അഹമ്മദ് എന്ന പേര് കേട്ടപ്പോള്‍ അദ്ദേഹം പാക് പൗരനാകുമെന്നാണ് കരുതിയതെന്നും മന്ത്രി പറഞ്ഞു. തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകത്തെക്കുറിച്ച് ചോദിച്ച പത്രക്കാരോടാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈ മാസം 7ന് യു.പിയിലെ ബിജ്നോറില്‍ വച്ചാണ് തന്‍സീല്‍ അഹമ്മദ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഭീകര സംഘടനയായ ഇന്ത്യ മുജാഹിദീനുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് തന്‍സീല്‍ അഹമ്മദ്.