യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കെ.പി.എ.മജീദ്

single-img
7 April 2016

17-kpa-majeed

യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ്. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അറിയിച്ചു.

ലീഗിന്റെ മനസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ ആരുമില്ല. എല്‍ഡിഎഫിന്റെ മദ്യനയം പൊള്ളത്തരമാണെന്നും സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണ് യുഡിഎഫിന്റെ നയമെന്നും കെ.പി.എ.മജീദ് പറഞ്ഞു.