സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി മൂന്നു പാക്ക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി

single-img
6 April 2016

terririst-wefornews

തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിച്ചതായുള്ള സൂചനയെ തുടര്‍ന്ന്‌ പഞ്ചാബ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം.ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ ആക്രമിക്കാനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് ഐബി സംശയിക്കുന്നു. ചാവേർ സ്ഫോടനം നടത്തുന്നതിനുള്ള ബെൽറ്റ് ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്

ചാര നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ മൂന്ന് പാക് തീവ്രവാദികള്‍ ആയുധങ്ങളും ബെല്‍റ്റ് ബോംബ് ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കളുമായി പഞ്ചാബ് അതിര്‍ത്തി കടന്നതായാണ് സൂചന.ഇതേതുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന ഏര്‍പ്പെടുത്തി. ആരാധനാലയങ്ങള്‍, ജനത്തിരക്കേറിയ പ്രദേശങ്ങള്‍, റെയില്‍വെ സ്‌റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി തീവ്രവാദി ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.