സഹ നടന്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ച പോണ്‍ താരം അംബര്‍ റെയ്ന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

single-img
6 April 2016

amerikali-eski-porno-yildizi-amber-rayne-olu-bulundu-2016-04-05_mപോണ്‍ സിനിമാ താരമായിരുന്ന അംബര്‍ റെയ്‌നെ മരിച്ച നിലയില്‍ കണ്ടെത്തി. പോണ്‍ സിനിമകളിലൂടെ പ്രശസ്തയായ അംബര്‍ ലോസ് ആഞ്ചലിസിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. 31കാരിയായ അംബര്‍ ഒട്ടേറെ അഡള്‍ട്ട് ചിത്രങ്ങളിലെ നായികയായിരുന്നു. അടുത്തിടെ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.

പോണ്‍ താരമായ ജെയിംസ് ഡീന്‍ തന്നെ ബലാല്‍സംഗം ചെയ്തതായി 31കാരിയായ അംബര്‍ റെയ്ന്‍ ആരോപണമുന്നയിച്ചിരുന്നു.ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നതെങ്കിലും യഥാര്‍ഥ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഡെട്രോയിറ്റ് സ്വദേശിനിയായ റെയ്ന്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആയിരിക്കാം മരിച്ചതെന്നാണ് നിഗമനം.

മയക്കുമരുന്ന് അമിതമായ തോതില്‍ ശരീരത്തില്‍ എത്തിയതാകാം മരണകാരണമെന്നും സംശയിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അംബറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിയ്ക്കും