ശോഭന ജോര്‍ജ് കോൺഗ്രസ് വിട്ടു,വോട്ടര്‍മാരില്‍ നിന്ന് പണം പിരിച്ച് ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മല്‍സരിക്കും.

single-img
6 April 2016

shobhana-george-തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥിമില്ലെന്ന നിലപാട് സ്വീകിരിച്ച് ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മല്‍സരിക്കും. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്നും അവര്‍ സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ പ്രചാരണം തുടങ്ങിയ ശോഭന ജോര്‍ജ് കെട്ടിവയ്ക്കാനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ചെങ്ങന്നൂര്‍ വികസന മുന്നണിയെന്ന പ്ളാറ്റ്ഫോമിലാണ് വോട്ട് തേടുന്നത്.

കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് സ്വതന്ത്രയായി മല്‍സരിക്കാന്‍ നാമനിര്‍ദേശപ്പട്ടിക സമര്‍പ്പിച്ചിരുന്നു. അവസാനനിമിഷം പാര്‍ട്ടി ഇടപ്പെട്ട് അത് പിന്‍വലിച്ചു. അതിനാല്‍ ഇത്തവണ പാര്‍ട്ടി ഇത്തവണ ചെങ്ങന്നൂരില്‍ അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ലഭിച്ചത് അവഗണനായാണെന്ന് അതിനാലാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും ശോഭനാ ജോര്‍ജ് പറയുന്നു.