സൗജന്യ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നിയമനടപടിയുമായി സര്‍ക്കാര്‍

single-img
6 April 2016

MA02CITY-RICE_647646f

തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സൗജന്യ അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടിക്കെതിരേയാണ് സര്‍ക്കാന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗജന്യ അരിവിതരണം തടഞ്ഞിരിക്കുന്നത്.

മന്ത്രിസഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.ഏപ്രിൽ ഒന്നുമുതൽ 20ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി അരി നൽകാനാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. നിലവിൽ ഒരുരൂപയ്ക്ക് നൽകുന്ന അരി സൗജന്യമായി നൽകാൻ 55 കോടി രൂപയുടെ അധിക സബ്‌സിഡിയും അനുവദിച്ചു. പക്ഷേ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ഇത് ഉപയോഗിക്കുമെന്ന് വിലയിരുത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അരിവിതരണം തടഞ്ഞത്.