സര്‍ക്കാര്‍ പുറത്തിറക്കിയ 24 കാരറ്റ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും ലഭിക്കും

single-img
6 April 2016

1858191189സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ താമസിയാതെ രാജ്യത്തൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകള്‍ വഴിയും ലഭിക്കും.നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളിലൂടെയാണ് നാണയം വിതരണം ചെയ്യുന്നത്.

24 കാരറ്റ് പരിശുദ്ധിയും ഫൈന്‍നെസുമുള്ള, ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിട്ടുള്ള സ്വര്‍ണ നാണയമാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍. 5, 10, 20 ഗ്രാം തൂക്കമുള്ള കോയിനുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ തരത്തിലുള്ള നാണയങ്ങള്‍ വൈകാതെ ലഭ്യമാകും. വ്യാജ നിര്‍മ്മിതികളെ തടയുന്ന സവിശേഷതകളോടെ, സുരക്ഷിതമായ പാക്കേജിംഗിലാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ എത്തുന്നത്.

ഉരുക്കാതെ തന്നെ റീസൈക്കിള്‍ ചെയ്യാവുന്ന ആദ്യത്തെ ഗോള്‍ഡ് കോയിനാണ് ഇന്ത്യ ന്‍ ഗോള്‍ഡ് കോയിന്‍. ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ വിപണിയിലിറക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എംഎംടിസി ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി പ്രിന്റംിഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്റെ ഇന്ത്യ ഗവണ്‍മെന്റ് മിന്റ് നിര്‍മ്മിക്കുന്ന ഇന്ത്യ ന്‍ ഗോള്‍ഡ് കോയിന്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തതാണ്.