മദ്യ നിരോധനം പ്രായോഗികമല്ലെന്ന് പിണറായി വിജയന്‍

single-img
6 April 2016

TH30_PINARAYI_VIJAY_516498f
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനിരോധനനയത്തിനെതിരേ സി.പി.എം നേതാവ് പിണറായി വിജയന്‍. മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നു പറഞ്ഞ അദ്ദേഹം മദ്യനിരോധനം ഭവിഷ്യത്തുകളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.മദ്യനിരോധനമൂലം സമൂഹത്തിലുണ്ടായേക്കാവുന്ന ആപത്ത് അകറ്റുന്നതിനാണ് മദ്യവര്‍ജ്ജനനയം എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മദ്യനിരോധനം എന്ന നിലാപടിലൂടെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വാരിക്കൂട്ടാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

എൽഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നു. മദ്യനിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിചാരം. വി.എം.സുധീരന്റെ നിലപാടുകൾ വെറും ജാഡയാണെന്നും അദ്ദേഹം പറഞ്ഞു.