സെല്‍ഫി എടുക്കാൻ റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി തെന്നി വീണു മരിച്ചു

single-img
6 April 2016

Hyderabad_zoo_selfie3x2
മൃഗശാലയില്‍ വെച്ച് സെല്‍ഫി എടുക്കുന്നതിനായ് റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി തെന്നി വീണു മരിച്ചു.ഹൈദരാബാദ് മൃഗശാലയിലാണു ദാരുണ സംഭവം നടന്നത്. പത്താംക്ലാസ് പരീക്ഷ തീര്‍ന്ന ഇന്നലെ സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പം മൃഗശാലയില്‍ എത്തിയതായിരുന്നു പതിനാറുകാരനായ മഞ്ജീത് ചൗധരി.

ബട്ടര്‍ഫ്‌ളൈ പാര്‍ക്കിനടുത്തെത്തിയ മഞ്ജീത് സെല്‍ഫി എടുക്കാനായി റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറിയത്.കാല്‍ തെന്നി വെള്ളത്തിലേക്ക് വീണ മഞ്ജീതിന്റെ തല പാറയില്‍ ഇടിച്ചു. ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.