ബത്തേരിയില്‍ സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ഥി

single-img
6 April 2016
1928894_10153750438884827_8274723549118986186_n

ഫാഷിസത്തിനെതിരേ പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാഷിസം നടത്തിയ കൂട്ടായ്മയിൽ സി കെ ജാനു; ചിത്രം:Abru Manoj

ആദിവാസി ഗോത്രമഹാ അധ്യക്ഷ സി.കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കും. എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ബി.ഡി.ജെ.എസ് സീറ്റില്‍ മത്സരിക്കാന്‍ ധാരണയായത്.
ജാനുവിന് എൻ.ഡി.എ കലവറയില്ലാത്ത പിന്തുണ നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി പിന്തുണയോടെ മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറാന്‍ ആദിവാസി ഗോത്രസഭയില്‍ നിന്നും സി.കെ ജാനുവിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.ഗോത്രമഹാസഭയും ജനാധിപത്യ ഊര് വികസന മുന്നണിയും മത്സരിക്കുന്നില്ലെന്ന് തീരുമാനമെടുത്തതിനാല്‍ സി.കെ ജാനുവിനെ പിന്തുണയ്ക്കില്ലെന്ന് ഗീതാന്ദന്‍ അടക്കമുള്ള ഗോത്രമഹാസഭ നേതാക്കള്‍ അറിയിച്ചിരുന്നു.