പീരുമേട് ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.

single-img
6 April 2016

peermade_godsownidukki.com_main

പീരുമേട് ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമിയെന്നു കണ്ടെത്തിയതിലെ 750 ഏക്കര്‍ ഭൂമിയാണ് ഹോപ് പ്ലാന്റേഷന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവിട്ടത്.

തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കി ഡി.സി.സി. നേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു.ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ചതിനെതിരേ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തിയിരുന്നു..