കേരളത്തെ ഗുജറാത്തു പോലെ വികസിപ്പിക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ഗുജറാത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റി മറുപടി നല്‍കിയ അഹമ്മദാബാദ് സ്വദേശി പ്രതീക് സിന്‍ഹയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

single-img
5 April 2016

b3ewa1rt

കേരളത്തെ ഗുജറാത്തു പോലെ വികസിപ്പിക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ഗുജറാത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റി മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റി്പ്പോര്‍ട്ടിംഗിലൂടെ പൂട്ടിച്ചു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയുടെ എഫ്ബി അക്കൗണ്ടാണ് പൂട്ടിച്ചത്.

പ്രതീക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് ദിവസത്തേക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്തന്‍മാര്‍ എന്റെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് എന്റെ പേഴ്സണല്‍ അക്കൗണ്ട് ഏഴ് ദിവസത്തേക്ക് ബ്ലോക്കു ചെയ്തിരിക്കുകയാണ്പ്രതീക് പേജില്‍ കുറിച്ചു.

മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ശ്രീശാന്തിന് ഇരു സംസ്ഥാനങ്ങളുടെയും വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ നിരത്തിയാണ് പ്രതീക് മറുപടി നല്‍കിയത്.