ഐഎസ്‌ഐയെ പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്താന്‍ അനുവദിക്കുക വഴി ബിജെപി സര്‍ക്കാര്‍ ഭാരതമാതാവിനെ പുറകില്‍ നിന്നു കുത്തുകയാണ് ചെയ്തതെന്ന് അരവിന്ദ് കേജ്രിവാള്‍

single-img
5 April 2016

13kejri11

ഭീകരന്‍മാര്‍ക്ക് ഒത്താശചെയ്യുന്ന ഐഎസ്‌ഐയെ പഠാന്‍കോട്ട് വ്യോമ താവളത്തിലെ ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്താന്‍ അനുവദിക്കുക വഴി ബിജെപി സര്‍ക്കാര്‍ ഭാരതമാതാവിനെ പുറകില്‍ നിന്നു കുത്തുകയാണ് ചെയ്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ആര്‍എസ്എസ്സും ബിജെപിയും ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നുണ്ട്. പക്ഷേ ഐഎസ്‌ഐയെ ഇന്ത്യയിലേക്കു ക്ഷണിക്കുക വഴി ഭാരതാംബയെ പുറകില്‍ നിന്നു കുത്തുകയാണ് ചെയ്തതെന്ന് കേജ്രിവാള്‍ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തത്.

ഇന്ത്യ പഠാന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കാന്‍ അനുവദിച്ചത് പാക്കിസ്ഥാനില്‍ നിന്നുള്ള സംയുക്ത അന്വേഷണ സംഘത്തെയാണ്. ഈ സംഘത്തില്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. മാത്രമല്ല, ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന് ഈ സംഘത്തെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ആദ്യമായാണ് ഒരു പ്രധാനമന്ത്രി പാക്കിസ്ഥാനു മുന്നില്‍ രാജ്യത്തെ നാണംകെടുത്തുന്നതെന്ന് മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ കേജ്രിവാള്‍ സൂചിപ്പിച്ചു.