ജമ്മു കാശ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി അധികാരമേറ്റു

single-img
4 April 2016

mehboobaakashmirr_03042016

പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി ജമ്മു കാശ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് ജമ്മുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സഖ്യകക്ഷിയായ ബിജെപിയുടേതടക്കം 23 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിംഗും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പിഡിപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ താഖീഖ് കറാ ചടങ്ങ് ബഹിഷ്‌കരിച്ചു. ബിജെപി എംഎല്‍എ നിര്‍മല്‍ സിംഗാണ് ഉപമുഖ്യമന്ത്രി.

അമ്പത്തിയാറുകാരിയായ മെഹബൂബ രാജ്യത്തെ പ്രഥമ മുസ്‌ലിം മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ സ്വന്തമാക്കി. ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സയീദ് മരിച്ചതോടെ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങുകയും മുഫ്തിയുടെ മകളായ മെഹബൂബയും ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയില്‍ എത്താതിരുന്നതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാകുകയും ചെയ്തിരുന്നു.