അമിതാഭ് ബച്ചനും ഐശ്വര്യാ റായിയും അദാനിയുമുള്‍പ്പെടെ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു

single-img
4 April 2016

tumblr_inline_nvjh4wIb1G1qj63id_540

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു. പാനമ ആസ്ഥാനമായ മൊസാക് ഫൊന്‍സ്‌കെയുടെ നിര്‍ണായക രേഖകള്‍ ചോര്‍ന്നതിലൂടെയാണ് കള്ളപ്പണക്കാരുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് ഉടമ കെ.പി. സിംഗ് എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചനകള്‍.

നികുതി പണം വെട്ടിക്കുന്ന മൊസാക് ഫൊന്‍സ്‌കെയുടെ 11.5 മില്യണ്‍ രേഖകളാണ് ചോര്‍ന്നത്. പനാമയില്‍ വ്യാജ കമ്പനികളുടെ പേരിലാണ് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത്.