കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്; എല്‍ഡിഎഫ് സീറ്റ് നല്‍കാതിരുന്ന വി.സുരേന്ദ്രന്‍പിള്ള ജെഡിയു സ്ഥാനാര്‍ത്ഥിയായി നേമത്ത് മത്സരിക്കും

single-img
2 April 2016

surendran-pillai.jpg.image.784.410

എല്‍ഡിഎഫ് സീറ്റ് നല്‍കാതിരുന്ന വി.സുരേന്ദ്രന്‍പിള്ള ജെഡിയുവിലേക്കു ചേക്കേറാന്‍ തീരുമാനിച്ചു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍പിള്ള മത്സരിക്കുമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്. സുരേന്ദ്രന്‍പിള്ള അനുകൂലികള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു കേരള കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങള്‍ രാജിവച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സുരേന്ദ്രന്‍പിള്ളയ്ക്ക് ഒപ്പം നാലു ജനറല്‍ സെക്രട്ടറിമാരും ആറു ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയുടെ പോഷക സംഘടന പ്രതിനിധികളും രാജിവയ്ക്കുമെന്നു സുരേന്ദ്രന്‍പിള്ള അറിയിച്ചു. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് പൂര്‍ണമായും കേരള കോണ്‍ഗ്രസിനെ അവഗണിച്ചുവെന്നും മുന്നണിക്കു വേണ്ടി പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിക്കു സീറ്റ് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്‌ടെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.