രാഷ്ട്രീയം താല്‍പര്യമില്ലെന്നും രാഷ്ട്രപതിയാകാനുള്ള യാതൊരു യോഗ്യതയും തനിക്കില്ലെന്നും അമിതാഭ് ബച്ചന്‍

single-img
2 April 2016

amitabh bachchan

രാഷ്ട്രീയം താല്‍പര്യമില്ലെന്നും രാഷ്ട്രപതിയാകാനുള്ള യാതൊരു യോഗ്യതയും തനിക്കില്ലെന്നും ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകളോടായിരുന്നു ബച്ചന്‍ പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പൊതുജനപ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനും രാഷ്ട്രീയക്കാരനാകണമെന്നില്ല. മറ്റ് പല മാര്‍ഗ്ഗങ്ങളുമുണ്ട്:- അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന ആദ്യം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പറ്റി ഇതുവരെ തനിക്ക് അറിയില്ല. ബച്ചനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പദ്ധതിയുണ്ടെന്ന തരത്തില്‍ പറത്തുവന്ന വാര്‍ത്ത പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ബച്ചന്‍ രംഗത്തെത്തിയത്.