എല്‍.ഡി.എഫിന്റെ കൊല്ലം, ചവറ സീറ്റുകള്‍ പേയ്മെന്റ് സീറ്റുകളാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

single-img
1 April 2016

29TV_PREMACHANDRAN_119573e

എല്‍.ഡി.എഫിന്റെ കൊല്ലം,ചവറ സീറ്റുകള്‍ പേയ്മെന്റ് സീറ്റുകളാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പേയ്മെന്റ് താല്‍പര്യങ്ങള്‍ നിറഞ്ഞാതാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

പേയ്മെന്റ് താല്‍പര്യമാണ് കൊല്ലം മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് താര പരിവേഷമുള്ളയാലെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെന്നും ചവറ മണ്ഡലത്തില്‍ സമ്പന്നനായ ബാര്‍ ഉടമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. അതില്‍ വിവാദമുണ്ടാവാതിരിക്കാനാണ് സീറ്റ് സിഎംപിക്കു നല്‍കിയതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

മദ്യനയം പൊളിച്ചെഴുതമെന്ന കരാര്‍ ഇദ്ദേഹവുമായി നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ആര്‍എസ്പി അപ്രസക്തമാകുമോ എന്ന ആശങ്കയില്‍ നിന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് പ്രേമചന്ദ്രന്റേതെന്നായിരുന്നു സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.