നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചരണത്തിന് മമ്മൂട്ടിയുമെത്തും

single-img
1 April 2016

Mammootty_10713_m

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചരണത്തിന് മമ്മൂട്ടിയുമെത്തുമെന്ന് സൂചന. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി സി.പി.എമ്മുമായി മുന്നേ ബന്ധം പുര്‍ത്തുന്ന വ്യക്തികൂടിയാണ്. പിണറായി വിജയനുമായുള്ള ബന്ധമാണ് മ്മൂട്ടിയെ ഇടതുപക്ഷത്തിന്റെ പ്രചരണവേദികളിലെത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

നേരത്തെ സിനിമാ താരമായ ഇന്നസെന്റിന്റെ വിജയത്തിന് വഴിയൊരുക്കിയതും മമ്മൂട്ടിയായിരുന്നു. ഇടതുപക്ഷത്തെ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മമ്മൂട്ടി പ്രചരണത്തിന് എത്തിയേക്കുമെന്നാണ് സൂചന. മമ്മൂട്ടിയോടൊപ്പം സിനിമ ലോകത്തെ പല പ്രമുഖരും പ്രചരണ വേദിയിലെത്തുമെന്നാണ് കരുതുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പോലെ ഇത്തവണയും താരങ്ങള്‍ നേട്ടമുണ്ടാക്കിയാല്‍ വരും നാളുകളില്‍ സിനിമയില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.