ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേരിടും
1 April 2016
ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പേരിടാന്തീരുമാനം. കേന്ദ്ര വ്യോമയാന വകുപ്പിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയയ്ക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ വ്യക്തമാക്കി. ഇതിനുള്ള പ്രമേയം ഹരിയാന നിയമസഭ ഐക്യകണ്ഠേന പാസാക്കി.
485 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവള നിര്‍മ്മാണം നടക്കുന്നത്. പഞ്ചാബ്-ഹരിയാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് സംയുക്തമായാണ് നിര്‍മ്മാണം. വിമാനത്താവളത്തിന് ഭഗത് സിങിന്റെ പേരിടുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചിരുന്നു.