നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ക്കെതിരെ നടി മഞ്ജുവാര്യര്‍

single-img
1 April 2016

manju1

നടന്മാരായ പൃഥ്വിരാജ്, നീരജ് മാധവ്, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്ക് പിറകേ മഞ്ജു വാര്യരും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും താനുമായി ചര്‍ച്ചകള്‍ നടത്തിയെന്നുമുളള വാര്‍ത്തകള്‍ ശുദ്ധ കള്ളമാണെന്നും താന്‍ അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു നടക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മഞ്ജു വാര്യര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും, ഇക്കാര്യം സംബന്ധിച്ച് ബിജെപി ചര്‍ച്ചകള്‍ നടത്തിയെന്നുമുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിനെതിരെയാണ് നടി രംഗത്തെത്തിയത്. ഫേസ്ബുക്കിലും, വാട്സാപ്പിലും ഇത്തരത്തില്‍ പോസ്റ്ററുകളും പ്രചരിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ട മഞ്ജു ിതിനെതിരെ രംഗത്തു വരികയായിരുന്നു.

രാഷ്ട്രീയത്തില്‍ സിനിമാക്കാര്‍ വരുന്നത് നല്ലതാണോ, ചീത്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ നാളെ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നു ചോദിച്ചാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.