കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ മലയാളികൾ തിരിച്ചറിയണം;കോൺഗ്രസ് പിന്തുണയോടെ വീണ്ടും രാജ്യസഭയിലെത്താനാണ് യച്ചൂരി ശ്രമിക്കുന്നതെന്ന്:മമത ബാനർജി
27 March 2016
കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ മലയാളികൾ തിരിച്ചറിയണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.അടുത്ത വർഷം കാലാവധി തീരുമ്പോൾ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്തവർഷം രാജ്യസഭയിലെത്താനാണ് സീതാറാം യച്ചൂരി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.ജംഗൽമഹലിൽ നടന്ന പൊതു റാലിയിലാണു സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മമത രംഗത്ത് വന്നത്.
കോണ്‍ഗ്രസുമായി പരസ്പരം മത്സരം ഒഴിവാക്കി ചില സീറ്റുകള്‍ പങ്കുവെച്ചാണു ബംഗാളിലെ സി.പി.എമ്മും കോണ്‍ഗ്രസും കൈ കോര്‍ത്തിരിക്കുന്നത്.ബംഗാളിലെ സിപിഎം- കോണ്‍ഗ്രസ് ധാരണ തുറന്നുകാണിക്കാന്‍ താന്‍ കേരളത്തില്‍ വരുമെന്നു മമത പറഞ്ഞിരുന്നു