സിക്കുകാര്‍ക്ക് ഒരു തരത്തിലും സ്ത്രീകളെ ആരാധിക്കില്ലെന്നും അതിനാല്‍ ഭാരത് മാതാ കി ജയ് വിളിക്കാനാവില്ലെന്നും അകാലി ദള്‍ നേതാവ് സിമ്രാഞ്ചിത് സിങ് മന്‍

single-img
23 March 2016

maxresdefault

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാനാവില്ലെന്നും ശിരോമണി അകാലി ദള്‍ നേതാവ് സിമ്രാഞ്ചിത് സിങ് മന്‍. സിക്കുകാര്‍ ഒരു തരത്തിലും രീതിയിലും സ്ത്രീകളെ ആരാധിക്കാത്തതിനാല്‍ അതിന് സാധിക്കില്ലെന്നാണ് സിമ്രാഞ്ചിത് പറഞ്ഞത്. ഭാരത് മാതാ കി ജയ് വിളിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ എംഎല്‍എയെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ബത്തിന്‍ഡ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്‍. സിക്കുകാര്‍ ഒരു രൂപത്തിലും സ്ത്രീകളെ ആരാധിക്കാറില്ല, അതുകൊണ്ട് തന്നെ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാനാവില്ല. ഇങ്ങനെ വിളിക്കാത്തവര്‍ ബിജെപിയുടെ നിലപാടനുസരിച്ച് ദേശസ്നേഹികള്‍ അല്ലെന്ാണ് പറയുന്നതെന്നും മഞ്ച് പറഞ്ഞു.

‘സിക്കുകാര്‍ വാഹേഗുരു ജി കാ ഖാസ്ല, വാഹേഗുരു ജി കാ ഫത്തേ’ എന്ന് മുദ്രാവാക്യമാണ് വിളിക്കേണ്ടതെന്നും മഞ്ച് പറഞ്ഞു. വന്ദേ മാതരം എന്ന് പറയാനും സിക്കുകാര്‍ക്കാവില്ലെന്നും സിമ്രാഞ്ചിത് മന്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന ഹരിയാനയിലേ പോലെ മതഗ്രന്ഥമായ ഗീത മറ്റ് മതത്തില്‍ പെട്ടവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക സിക്ക് രാജ്യം വരണമെന്ന് ആഗ്രഹിക്കുന്ന ഖലിസ്ഥാന്‍ അനുകൂലിയാണ് മന്‍.