പെട്രോളിനും ഡീസലിനും എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഒരു രൂപ അധികനികുതിയായി ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍

single-img
21 March 2016

oommenchandy--621x414--621x414[1]-kqYD--621x414@LiveMint

പെട്രോളിനും ഡീസലിനും എണ്ണകമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഒരു രൂപ അധികനികുതിയായി ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.

പുതുതായി ഏര്‍പ്പെടുത്തിയ സെസ് വരുമാനം ഉപയോഗിച്ച് ലക്ഷം വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും, പാവപ്പെട്ടവര്‍ക്കായി ഇനിയും 50,000 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇതുവഴി ലഭിക്കുന്ന പകുതി തുക ഉപയോഗിച്ച് നാട്ടിലെ റോഡുകള്‍ മെച്ചപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി അഹറിയിച്ചു.

ഈ മാസം 16ന് പെട്രൊളിന് മൂന്നുരൂപ ഏഴുപൈസയും, ഡീസലിന് ഒരു രൂപ തൊണ്ണൂറു പൈസയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.