താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി

single-img
21 March 2016

Ganja

താമസിക്കുന്ന സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ഒഡീഷ സ്വദേശികളായ മുന്നാ സിംഗ്, പവിത്രാ ഷാഹുല്‍ എന്നിവരാണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനാണ് കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികള്‍ കൊച്ചി മെട്രോയുടെ ജോലിക്കായെത്തിയവരാണ്. ഇവര്‍ താസിക്കുന്ന ആലുവ ചോര്‍ണിക്കരയിലെ വാടകവീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവു ചെടികള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ആറു മാസമായി ഇവര്‍ ഇവിടെ കഞ്ചാവു ചെടി വളര്‍ത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല അന്യസംസ്ഥാനത്തു നിന്നും ഇവര്‍ വില്‍പനയ്ക്കായി കഞ്ചാവും എത്തിച്ചിരുന്നു.

സ്വന്തമായി ഉപയോഗിക്കുന്നതിനാണ് വീട്ടുവളപ്പില്‍ കഞ്ചാവു ചെടികള്‍ വളര്‍ത്തുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കഞ്ചാവിന് നിലവാരം കുറഞ്ഞതുകൊണ്ടാണ് സ്വന്തമായി ചെടികള്‍ നട്ടുവളര്‍ത്തുന്നതെന്നാണ് ഇവറ പോലീസിനോട്പറഞ്ഞത്. ആലുവ എസ്ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.