കുടിവെള്ള വിതരണ പദ്ധതി തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

single-img
21 March 2016

Oommen chandy-5

കുടിവെള്ളവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ഏകപക്ഷീയമാണെന്നും കുടിവെള്ള വിതരണ പദ്ധതി തടഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജനങ്ങളെ ബാധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ള വിതരണത്തിന് അനുമതിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഏകപക്ഷീയമാണെന്നും തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ റേഷനരി നിര്‍ത്തലാക്കിയ നടപടി നാളെച്ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.