ആഗോള ഭീകര സംഘടനായ ഐ.എസിന് 15 മാസത്തിനിടെ നഷ്ടപ്പെട്ടത് നാലിലൊന്ന് ഭീകരരെ

single-img
18 March 2016

ISIS

ആഗോള ഭീകര സംഘടനായ ഐ.എസിന് 15 മാസത്തിനിടെ നഷ്ടപ്പെട്ടത് നാലിലൊന്ന് ഭീകരരെ. ഐഎച്ച്എസ് ജേന്‍സ് 360 തയ്യാറാക്കിയ പഠനത്തിലാണ് ഐഎസ് ഭീകരില്‍ വന്‍കുറവുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ 22 ശതമാനം തീവ്രവാദികളാണ് ഐഎസിന് നഷ്ടമായത്. നഷ്ടത്തിന്റെ 8 % കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. റഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങ ഐഎസിനെതിരായി നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് ഭീകരരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഐസിന്റെ ശക്തികേന്ദ്രങ്ങളില്‍ യുഎസ്, റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ഫലമായാണ് ഐസിന് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. 2015 ജനുവരി 1 നും ഡിസംബര്‍ 15 നും ഇടയില്‍ ഐഎസിന് അവരുടെ പ്രദേശത്തിന്റെ 14 ശതമാനം നിയന്ത്രണം നഷ്ടപ്പെട്ടെന്നും പഠനം പറയുന്നു.