രൂപം കൊണ്ടതിനു ശേഷം ആദ്യമായി ഹോളി, ദീപാവലി, ഈസ്റ്റര്‍ അവധികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍

single-img
17 March 2016

131455776_111n

രൂപം കൊണ്ടതിനു ശേഷം ആദ്യമായി ഹോളി, ദീപാവലി, ഈസ്റ്റര്‍ അവധികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. പാക് പാര്‍ലമെന്റ്, നിയമ വിഗദ്ധന്‍ ഡോ: രമേഷ്‌കുമാര്‍ വാങ്ക്വാനി അവതരിപ്പിച്ച പ്രമേയം പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളുടെ വിശേഷ ദിവസങ്ങള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റില്‍ തീരുമാനത്തെ ആരും എതിര്‍ത്തില്ല എ്ന്നുള്ളതും ശ്രദ്ധേയമായി.

നേരത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ മതപരമായ ചടങ്ങുകള്‍ക്ക് പ്രാദേശികമായി നേരത്തെ അവധി ഉണ്ടായിരുന്നു. ഇത്തവണയാണ് രാജ്യത്ത് ആകമാനം അവധി പ്രഖ്യാപിച്ചതെന്ന് മതകാര്യ മന്ത്രി പിര്‍ അമിനുല്‍ ഹസ്നത് ഷാ പറഞ്ഞു.

നിയമമന്ത്രി പര്‍വേയ്സ് റാഷിദ് നിലവില്‍ തന്നെ അവധി ദിനങ്ങളുടെ എണ്ണം അധികമാണെന്ന അഭിപ്രായം ഉന്നയിച്ചുവെങ്കിലും പ്രമേയത്തെ എതിര്‍ക്കാന്‍ തയ്യാറായില്ല. മാത്രമല്ല എല്ലാവര്‍ക്കും മതസ്വാതന്ത്യം പാകിസ്ഥാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.