ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്

single-img
14 March 2016

lucknow19

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്. ക്ഷേത്ര പ്രവേശനത്തില്‍നിന്നു സ്ത്രീകളെ വിലക്കുന്നത് നീതിരഹിതമാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ആര്‍എസ്എസ് നിലപാട് തിരുത്തിയത് നാഗൂരില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ്.

പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനത്തിനു വിലക്കുണ്ടെന്നും ഇത് നീതിരഹിമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ദേശീയ കൗണ്‍സിലില്‍ പറഞ്ഞു. ക്ഷേത്രപ്രവേശനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.