എഡിഎമ്മിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജിമോളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാട് തള്ളി ഹൈക്കോടതി
14 March 2016
എഡിഎമ്മിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. കേസില്‍ ബിജിമോളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചു. റിപ്പോര്‍ട്ട് തള്ളിയ ജസ്റ്റീസ് ബി.കെമാല്‍പാഷ അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കേണ്ടി വരുമെന്നും നിരീക്ഷിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനത്തെ റ്റിആര്‍ ആന്‍ഡ് റ്റി എസ്റ്റേറ്റിനുള്ളിലെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ എഡിഎം മോന്‍സി പി. അലക്സാണ്ടറെ ബിജിമോള്‍ മര്‍ദ്ദിച്ചുവെന്നാണ് കേസ്.