മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് മുടങ്ങിയതിന്റെ പേരില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കര്‍ഷകന്റെ മുഴുവന്‍ കടവും താന്‍ വീട്ടുമെന്ന് നടന്‍ വിശാല്‍

single-img
12 March 2016

hqdefault

മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് മുടങ്ങിയതിന്റെ പേരില്‍ പോലീസിന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടേയും മര്‍ദ്ദനത്തിന് ഇരയായ തഞ്ചാവൂര്‍ സ്വദേശിയായ ബാലന്‍ എനന് കര്‍ഷകന് സഹായവുമായി തമിഴ്‌നടന്‍ വിശാല്‍ എത്തി. വായ്പ മുഴുവനും താന്‍ തിരിച്ചടയ്ക്കുമെന്ന് ബാലന് ഉറപ്പു നല്‍കിയാണ് വിളാല്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കേസായപ്പോള്‍ രാജ്യം വിട്ടു മുങ്ങിയ വിജയ് മല്യ സുഖമായി ജീവിക്കുമ്പോഴാണ് കുടുംബം പോറ്റാന്‍ വായ്പയെടുത്ത ഒരു സാധാരണക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇക്കാര്യം വാര്‍ത്തയായതോടെ നടപടിക്കെതിരെ വന്‍ പ്രതിഷേധം രൂപപ്പെടുകയായിരുന്നു. വിജയ് മല്യ കോടികള്‍ തിരിച്ചടയ്ക്കാനുള്ളപ്പോഴും ഭരണാധികാരികള്‍ അനങ്ങുന്നില്ലെന്നും പാവപ്പെട്ട കര്‍ഷകരെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണെന്നും കര്‍ഷകന്റെ ഭാര്യ ആരോപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മര്‍ദ്ദനത്തിന്റെ വിഡിയോ കണ്ട വിശാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സഹായ വാഗ്ദാനം നല്‍കുകയായിരുന്നു. കര്‍ഷകനു തടസമില്ലെങ്കില്‍ മുഴുവന്‍ തുകയും താന്‍ അടയ്ക്കാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ വഴിയാണ് വിശാല്‍ അറിയിച്ചു.

ബാലന്‍ 2011ല്‍ ട്രാക്ടര്‍ വാങ്ങാനാണ് 3.4ലക്ഷം രൂപ വായ്പയെടുക്കുകയും പിന്നീട് പലിശയടക്കം 4.1 ലക്ഷം അടക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ രണ്ടുമാസം പലിശയടക്കാന്‍ കഴിയാതിരുന്നതിനാണ് ബാലനെ പോലീസ് മര്‍ദ്ദിച്ച് ട്രാക്ടര്‍ ജപ്തി ചെയ്തത്. വിജയ് മല്യ വിഷയത്തോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.