രാജ്യത്തെ കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആര്‍.എസ്.എസ്

single-img
12 March 2016

BJP-Dalits_jpg_2702394f

രാജ്യത്തെ കലാലയങ്ങളിലെ രാഷ്ട്രീയം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസിന്റെ റിപ്പോര്‍ട്ട്. ര്‍വകലാശാലകളില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും, അസഹിഷ്ണുതയ്ക്കെതിരെയും പ്രക്ഷോഭങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നാഗ്പൂരില്‍ ആരംഭിച്ച അഖിലേന്ത്യാ പ്രതിനിധി സഭയില്‍ സര്‍ കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റാതെ സംശുദ്ധിയും, സാംസ്‌കാരിക അന്തരീക്ഷവും ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രമായി മാറുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, സാമൂഹ്യവിരുദ്ധ ശക്തികളെ സര്‍ക്കാര്‍ ശക്തമായി കൈകാര്യം ചെയ്യണമെന്നും ആര്‍എസ്എസ് പറയുന്നു.

ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വിമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സര്‍ക്കാരിനെതിരായി ആരംഭിച്ച സമരം, ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായ കന്നയ്യകുമാറിനെ അറസ്റ്റ് ചെയ്തത് എന്നിവ സംബന്ധിച്ച് ഇപ്പോഴും തുടരുന്ന കരുത്തുറ്റ പ്രതിഷേധങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടികളാണെന്നാണ് വിലയിരുത്തല്‍.