മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോകള്‍ കത്തിക്കണമെന്ന രാജ് താക്കറെയുടെ ആഹ്വാനപ്രകാരം മുംബൈയില്‍ അന്യസ്ംസ്ഥാന തൊഴിലാളിയുടെ ഓട്ടോ കത്തിച്ചു

single-img
11 March 2016

Thakkare Aouto

മറാത്തികള്‍ അല്ലാത്തവരുടെ ഓട്ടോകള്‍ കത്തിക്കണമെന്ന രാജ് താക്കറെയുടെ ആഹ്വാനപ്രകാരം മുംബൈയില്‍ അന്യസ്ംസ്ഥാന തൊഴിലാളിയുടെ ഓട്ടോ കത്തിച്ചു. അഞ്ജാതരായ ആക്രമികളാണ് തൊഴിലാളിയുടെ ഓട്ടോ കത്തിച്ചത്.

മുംബൈ അന്ധേരിയിലാണ് സംഭവം നടന്നത്. നഗരത്തിലെത്തിയ 70,000 ഓളം പുതിയ ഓട്ടോറിക്ഷകളില്‍ 70 ശതമാനത്തോളം എണ്ണത്തിന്റെ ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്ജുകളും ലഭിച്ചിരിക്കുന്നത് പുറംനാട്ടുകാര്‍ക്കാണെന്നുള്ളതാണ് നവനിര്‍മ്മാണ്‍ സേനയെ പ്രകോപിപ്പിക്കുന്നത്.

മറാത്തി കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി അവഗണിക്കുകയാണെന്നും ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അന്യസംസ്ഥാനക്കാരുടെ ഓട്ടോ റിക്ഷകള്‍ കത്തിക്കുയാണ് വേണ്ടതെന്നും താക്കറെ പറഞ്ഞിരുന്നു.