അംഗവൈകല്യം മാറാനായി ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സൂര്യഗ്രഹണ ദിവസം മണ്ണില്‍ കുഴിച്ചിട്ടു

single-img
11 March 2016

pavam

കര്‍ണ്ണാടകയില്‍ ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അംഗവൈകല്യം മാറാനായി മണ്ണില്‍ സൂര്യഗ്രഹണ ദിവസം മണ്ണില്‍ കുഴിച്ചിട്ടു. കുഞ്ഞിന്റെ കാലിനുള്ള വൈകല്യം ഭേദമാക്കാനാണ് കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞു.

സൂര്യഗ്രഹണ ദിവസം രാവിലെ ആറു മണി മുതല്‍ ഏഴുമണി വരെയുള്ള ഒരു മണിക്കൂറാണ് കുഞ്ഞിനെ മണ്ണിട്ട് മൂടിയത്. ഒരു കുഴിയെടുത്ത ശേഷം കുഞ്ഞിന്റെ അരക്കെട്ട് വരെയുള്ള ഭാഗമാണ് മണ്ണില്‍ കുഴിച്ചിട്ടത്. സൂര്യഗ്രഹണ ദിവസം ഇങ്ങനെ ചെയ്താല്‍ അംഗവൈകല്യം ഭേദമാകും എന്നാണ് ഇവരുടെ വിശ്വാസം.

സൂര്യഗ്രഹണം കഴിഞ്ഞശേഷം പുറത്തെടുത്തു. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെ പല ഉള്‍ഗ്രാമങ്ങളിലും തുടരുന്നുണ്ടെന്നതിനുള്ള തെളിവാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍.