മട്ടന്നൂരും പരിസരപ്രദേശങ്ങളിലുമായി ആയിരത്തോളം മാതൃഭൂമി പത്രങ്ങള്‍ തീയിട്ടു നശിപ്പിച്ചു

single-img
10 March 2016

mathrubhumi-newspaper

ഇന്ന് രാവിലെ മട്ടന്നൂരും പരിസരപ്രദേശങ്ങളിലുമായി ആയിരത്തോളം മാതൃഭൂമി പത്രങ്ങള്‍ തീയിട്ടു നശിപ്പിച്ചു. മാതൃഭൂമിയുടെ കോഴിക്കോട് നഗരം പേജില്‍ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നതിന്റെ പിറകേയാണ് പത്രം തീതിട്ടത്. എന്നാല്‍ ഇതിന് പിന്നല്‍ ആരാണെന്ന് വ്യക്തമല്ല.

കഴിഞ്ഞദിവസം പത്രത്തില്‍വന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് വന്‍ പ്രതിഷേധമാണ് കേരളത്തിലുടനീളം അരങ്ങേറിയത്. പ്രവാചക നിന്ദയെ തുടര്‍ന്ന് നിരവധിപേര്‍ പത്രം ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നിറങ്ങിയ മാതൃഭൂമിയിലൂടെ അധികൃതര്‍ മാപ്പപേക്ഷ നടത്തിയിരുന്നെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയായാണ് പോലീസ് ഈ പ്രവര്‍ത്തിയെ കാണുന്നത്.