ഭാര്യയേയും രണ്ടു പെണ്‍കുട്ടികളേയും അനാഥരാക്കി മരണം തട്ടിയെടുത്ത സുഹൃത്തിന്റെ കുടുംബത്തിന് വീടൊരുക്കി സുഹൃത്തുക്കളും നാട്ടുകാരും

single-img
9 March 2016

Muhammed

ഭാര്യയേയും രണ്ടു പെണ്‍കുട്ടികളേയും അനാഥരാക്കി മരണം തട്ടിയെടുത്ത സുഹൃത്തിന്റെ കുടുംബത്തിന് വീടൊരുക്കി സുഹൃത്തുക്കളും നാട്ടുകാരും. കൊണേ്ടാട്ടിയില്‍ ദീര്‍ഘകാലം ടാക്‌സി ഡ്രൈവറായിരുന്ന സി.എം.മുഹമ്മദിന്റെ കുടംബത്തിനാണ് കൊണേ്ടാട്ടി കുറുപ്പത്ത് പാലയ്ക്കാപ്പറമ്പില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീടൊരുക്കി നല്‍കിയത്. താക്കോല്‍ ദാനം കഴിഞ്ഞ ദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് സി.എം.മുഹമ്മദ് ഹൃദയാഘാതം മൂലം മരിച്ചത്. സ്വന്തമായി വീടില്ലാതിരുന്ന മുഹമ്മദ് തുച്ഛമായ വേതനം കൊണ്ടാണ് തന്റെ കുടുബം പുലര്‍ത്തിയിരുന്നത്. മുഹമ്മദിന്റെ മരണത്തോടെ ഭാര്യ കുഞ്ഞാമിനയും മൂന്നു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം പെരുവഴിയിലായി.

ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ വീട് നിര്‍മാണം ദൗത്യമായി ഏറ്റെടുത്തത്. സുമനസുകളുടെ സഹായത്താല്‍ നവംബര്‍ 17ന് വീട് നിര്‍മാണം തുടങ്ങി. നാട്ടിലും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്താലാണ് നിര്‍മാണം നടന്നത്. മൂന്നുമാസം കൊണ്ട് 11 ലക്ഷത്തോളം മുടക്കിയാണ് വീട് നിര്‍മിച്ചത്.