ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയെ അവഹേളിച്ച ബംഗ്ലാദേശിലെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രതികാരം

single-img
9 March 2016

tuskin

ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയെ അവഹേളിച്ച ബംഗ്ലാദേശിലെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രതികാരം. ധോനിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയകളില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് ബംഗ്ലാദേശ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് പ്രതികരിച്ചത്.

ധോനിയുടെ തലയും പിടിച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് നായകന്റെ ഫോട്ടോ ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിനു മുന്‍പ് സോഷ്യല്‍മീഡിയകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനുമുമ്പും രാജ്യത്തെ അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ മറുപടി ടീം കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കിയിട്ടുണ്ട്. ധോനിയെ മോശമായി ചിത്രീകരിച്ചവരെയും അവര്‍ വെറുമത വിട്ടില്ല.

ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്ന വെബ്‌സൈറ്റുകളെല്ലാം ഹാക്ക് ചെയ്തു. ഞങ്ങളുടെ മുന്നില്‍ നിങ്ങളുടെ ക്രിക്കറ്റ് ടീം ഒന്നുമല്ലെന്ന മുന്നറിയിപ്പ് സന്ദേശം ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിലെല്ലാം നല്‍കിയിട്ടുണ്ട്. #OPTROLLBANGLADESH എന്നാണ് ഈ ഹാക്കിങ് പദ്ധതിക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. കൂടുതല്‍ ബംഗ്ലാ സൈറ്റുകള്‍ ആക്രമിക്കാനും ഇവര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.