കെ.കെ. രമ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മത്സരിയ്ക്കും

single-img
8 March 2016

kk-rama442കെ.കെ. രമ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മത്സരിയ്ക്കും.കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലമാണ് പിണറായി വിജയനുവേണ്ടി പാർട്ടി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ മൽസരിക്കാൻ ആർഎംപി നേതൃത്വം ഒരുക്കം തുടങ്ങി.രമ മൽസരിക്കുന്നുണ്ടെങ്കിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയുണ്ടാകില്ലെന്നും അറിയുന്നു.
കേരളത്തിൽ മൊത്തം 20 മണ്ഡലങ്ങളിലാണ് ആർഎംപി മൽസരിക്കുക.പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാർഥിത്വം ആർഎംപി പ്രഖ്യാപിക്കുമെന്നാണ് ആർഎംപി നേതൃത്വത്തിൽ നിന്നും ലഭ്യമായ വിവരം