ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയെ തകർക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോഴും അക്കാദമിക് മികവിൽ മുൻപിൽ ജെഎന്‍യു തന്നെ; മികച്ച സര്‍വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണവും ജെഎന്‍യുവിനു

single-img
8 March 2016

jnu-compressed-compressedഭരണാധികാരികൾ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയെ തകർക്കാൻ ശ്രമിക്കുന്നതിനിടെയും അക്കാദമിക് മികവിൽ മറ്റ് സർവകലാശാലകളെ പിന്നിലാക്കി ജെ.എൻ.യു.മികച്ച സര്‍വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണവും സ്വന്തമാക്കിയത് ജെഎന്‍യുവാണ്. നവീനമായ കണ്ടെത്തലിനും മികച്ച ഗവേഷണത്തിനുമുള്ള പുരസ്‌കാരങ്ങളാണ് ജെഎന്‍യു സ്വന്തമാക്കിയത്.

മോളിക്കുലാര്‍ പാരസൈറ്റോളജി സംഘത്തിനും പ്രൊഫ അലോക് ഭട്ടാചാര്യയ്ക്കും ഗവേഷണത്തിനും, പ്രൊഫ രാകേഷ് ഭട്‌നാഗറിന് നവീന ആശയത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഈ മാസം 14ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

ആന്ത്രാക്‌സിനെയും മലേറിയയേയും ചെറുക്കാനുള്ള ചികിത്സയെക്കുറിച്ചുള്ള പഠനത്തിനാണ് അവാര്‍ഡുകളെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിന് അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല.